X

തേജസ് എക്‌സ്പ്രസ് വൈകിയെത്തി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ

തേജസ് എക്‌സ്പ്രസില്‍ ശനിയാഴ്ച ലഖ്‌നൗവില്‍നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും യാത്ര നടത്തിയ എല്ലാവര്‍ക്കും 250 രൂപവീതം റെയില്‍വേ നഷ്ടപരിഹാരം നല്‍കും.രണ്ട് മണിക്കൂറോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വെക്ക് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനാണ് തേജസ് എക്‌സ്പ്രസ്. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടേയും മൊബൈല്‍ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും അതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഐആര്‍സിടിസി അറിയിച്ചു.

Test User: