X

ഭക്ഷണം പോരെന്ന് പരാതിയുമായെത്തിയ ജവാനെക്കുറിച്ച് യാതൊരു വിവരവുമില്ല; ഭാര്യ ശര്‍മിള

ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്്റ്റിട്ട അതിര്‍ത്തിയിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ കാണാനില്ലെന്ന് ഭാര്യ ശര്‍മിള. ഫേസ്ബുക്കിലെ പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം ഭര്‍ത്താവിന്റെ യാതൊരു തരത്തിലുള്ള വിവരവുമില്ലെന്ന് ശര്‍മിള ഫേസ്ബുക്കില്‍ അറിയിച്ചു.

‘എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. അദ്ദേഹം എവിടെയാണെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹത്തിന്റെ സ്ഥിതി എന്താണെന്നും.ഭര്‍ത്താവിന് യാതൊരു തരത്തിലുള്ള മാനസിക പ്രശ്‌നവുമില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ അവര്‍ പറയുന്നു. തന്റെ ഭര്‍ത്താവ് പറഞ്ഞതെല്ലാം ശരിയാണ്. സത്യവുമാണ്. മാനസികമായി പ്രശ്‌നമുണ്ടെങ്കില്‍ ഭര്‍ത്താവിനെ എന്തിനാണ് ബോര്‍ഡറില്‍ നിയമിച്ചതിനെന്നും’ ശര്‍മിള ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിയിലെ ജവാന്‍ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ വീഡിയോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 12മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു ജവാന് ഭക്ഷണം ഇതു മതിയാവില്ലെന്നായിരുന്നു തേജ് ബഹദൂര്‍ പറഞ്ഞത്. സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ തടയുകയാണെന്നായിരുന്നു തേജ് ഉയര്‍ത്തിയ ആരോപണം. എന്നാല്‍ തേജ് ബഹദൂര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും തേജ് നാല് തവണ അച്ചടക്ക നടപടി നേരിട്ട ജവാനാണെന്നുമായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

WATCH VIDEO: 

chandrika: