കണ്ണൂര്‍ വളപട്ടണത്തെ വന്‍ മോഷണക്കേസിലെ പ്രതി കസ്റ്റഡിയില്‍. അയല്‍വാസിയായ ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. നവംബര്‍ 20നായിരുന്നു വ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്.
എന്നാല്‍ അഷ്‌റഫിന്റെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്‌റഫിന്റെ വീട്ടിലെത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതി ലിജീഷിന്റെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെത്തി.