പെട്രോള്‍ പമ്പ് മാനേജറില്‍ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇന്‍സ്റ്റഗ്രാം താരം ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയില്‍. വെള്ളല്ലൂര്‍ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. പമ്പില്‍ നിന്നും ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകും വഴിയാണ് പ്രതികള്‍ പെട്രാള്‍ പമ്പ് മാനേജറില്‍ നിന്നും കവര്‍ന്നത്.
പിടിയിലായ വിനീതിനെതിരെ ഇതിന് മുന്‍പും നിരവധി മോഷണക്കേസുകളില്‍ പിടിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.