X

തിയറ്റര്‍ പീഡനം; കുട്ടിക്ക് കൗണ്‍സിലിങ് ആരംഭിച്ചു

മലപ്പുറം: മാതാവിന്റെ സാന്നിധ്യത്തില്‍ തിയറ്ററിനകത്ത് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിങ് ആരംഭിച്ചു. മഞ്ചേരി നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടിക്കാണ്  മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് ആരംഭിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂണിറ്റിലേയും നിര്‍ഭയഹോമിലെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് കുട്ടിയുമായി സംസാരിക്കുന്നത്.

മജിസ്്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയതിന് ശേഷം പതിമൂന്നിന് പുലര്‍ച്ചെയോടെയാണ് കുട്ടിയെ മഞ്ചേരി നിര്‍ഭയഹോമില്‍ പൊലീസ് ഹാജരാക്കിയത്. ഈ സമയത്ത് തന്നെ സി.ഡബ്ല്യു.സി വനിതാ മെമ്പര്‍ അഡ്വ.കവിതാ ശങ്കര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിക്രമം സംബന്ധിച്ച് കൃത്യമായ വിവരം കുട്ടി നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന. കുട്ടിക്ക് ആവശ്യമായ വിശ്രമം നല്‍കിയ ശേഷമാണ് ഇന്നലെ കുട്ടിയുമായി കൗണ്‍സിലര്‍മാര്‍ സംസാരിച്ചത്. എന്നാല്‍ കൂടുതല്‍ വിശദമായ വിവരങ്ങളൊന്നും കുട്ടിയില്‍ നിന്ന് ആരാഞ്ഞിട്ടില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം കുട്ടിയുമായി കൗണ്‍സിലര്‍മാര്‍ സംസാരിക്കും. അതേ സമയം കുട്ടിയുടെ മൂത്ത സോഹദരങ്ങളെ സന്ദര്‍ശിക്കാന്‍ പാലക്കാട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫീസര്‍ താമസസ്ഥലത്ത് എത്തിയിരുന്നെങ്കിലും ഇവര്‍ ബന്ധുക്കളുടെ കൂടെ പോയിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് മുതിര്‍ന്ന രണ്ട് സഹോദരിമാരാണ് ഉള്ളത്.

chandrika: