X

മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവ് ആശുപത്രി വിട്ടു

മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു ആശുപത്രി വിട്ടു. ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തത് ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തലിന് ശേഷമാണ്. ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തതറിഞ്ഞ് വലിയ ആള്‍ക്കൂട്ടമാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിചേര്‍ന്നത്.

വീഴ്ചയിലുണ്ടായ ചെറിയ മുറിവുകള്‍ അല്ലാത്തെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ബാബുവിന് ഉണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവുമില്ലാതെ രണ്ട് ദിവസം കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകളാണുള്ളത്.

43 മണിക്കൂറായിരുന്നു ബാബു മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത് തിങ്കളാഴ്ച ഉച്ചയോടെയാണ്. തിരിച്ചിറങ്ങുന്നതിനിടെയാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്താനായി നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിന് സാധിച്ചില്ല.

ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ആര്‍മിയും എന്‍.ഡി.ആര്‍ .എഫും ചേര്‍ന്നാണ് ബാബുവിനെ രക്ഷിച്ചത്.

Test User: