പാലക്കാട്: ഗൗരവമേറിയ ചര്‍ച്ചകളും പരിശീലനങ്ങളുമായി യുവ രാഷ്ട്രീയത്തിന് നവചൈതന്യം പകര്‍ന്ന് രണ്ട് ദിവസങ്ങളിലായി പാലക്കാട് അഹല്യ ക്യാമ്പസില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് നേതൃക്യാമ്പ് യുവജാഗരണ്‍ സമാപിച്ചു. സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തില്‍ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ഫാഷിസം, മാര്‍ക്സിസം, സമുദായ ഐക്യം, ജനാധിപത്യ ഭദ്രത, സാമൂഹിക പുരോഗതി, മികച്ച സംഘാടനം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു. സംസ്ഥാനത്തെ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പ് സമാപന സെഷര്‍ മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപലീഡര്‍ ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ യുവനേതാക്കളുമായി സംവദിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി. മമ്മൂട്ടി, പി.എം സാദിഖലി, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, ഡോ. അബ്ദുല്ല ബാസില്‍, പി.കെ ഷറഫുദ്ദീന്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാഷിദ് ഗസ്സാലി, സുഭാഷ് ചന്ദ്രന്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമാപന പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പ് പ്രഖ്യാപനം നിര്‍വ്വഹിച്ചു.
സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ നന്ദി പറഞ്ഞു., സംസ്ഥാന വൈസ് പ്രസിസണ്ടുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ.എ മാഹീന്‍, സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം പ്രസംഗിച്ചു.