ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ ചേര്‍ന്ന മുസ്‌ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് തീരുമാന പ്രകാരം സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും താഴെ പറയുന്നവര്‍ക്ക് ചുമതല നല്‍കിയതായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരിയും ജനറല്‍ സെക്രട്ടറി അഡ്വ.വി.കെ ഫൈസല്‍ ബാബുവും അറിയിച്ചു.
പത്തു സംസ്ഥാനങ്ങളിലെ കാലാവധി പൂര്‍ത്തിയായ കമ്മിറ്റി പുനഃസംഘടനയും ഏഴു സംസ്ഥാനങ്ങളില്‍ പുതിയ കമ്മിറ്റികളുടെ രൂപീകരണവും മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനങ്ങളില്‍ സംഘടനാ ചുമതലയുള്ളവര്‍ ഡല്‍ഹി നാഷണല്‍ സെന്റര്‍, ഹരിയാന: അഡ്വ.മുഹമ്മദ് സര്‍ഫറാസ്, സി.കെ ശാക്കിര്‍. ഉത്തര്‍പ്രദേശ്: നാഷണല്‍ സെന്റര്‍, മഹാരാഷ്ട്ര: ഷിബു മീരാന്‍, സജ്ജാദ് ഹുസൈന്‍ അക്തര്‍, ഇ ഷമീര്‍. ജാര്‍ഖണ്ഡ്: മുഹമ്മദ് സര്‍ഫറാസ്, ഫാസില്‍ അബ്ബാസ്. ബിഹാര്‍: ഷിബു മീരാന്‍, അഡ്വ. മര്‍സൂഖ് ബാഫഖി. തമിഴ്‌നാട്: ഉമര്‍ ഇനാംദാര്‍, പി.ജി മുഹമ്മദ്. കര്‍ണാടക: പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍, സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍. ആന്ധ്രാപ്രദേശ്: ഹസന്‍ സകരിയ, നിതിന്‍ കിഷോര്‍. പോണ്ടിച്ചേരി: മുഹമ്മദ് ഇല്യാസ്, അന്‍വര്‍ സാദത്ത്. ഗുജറാത്ത്: സുബൈര്‍ ഖാന്‍, സലീം അലി ബേഗ്.
പഞ്ചാബ്: അസറുദ്ധീന്‍ ചൗധരി, മുഹമ്മദ് സുബൈര്‍. ആസാം: ഉമര്‍ ഇനാംദാര്‍, സജ്ജാദ് ഹുസൈന്‍. പശ്ചിമ ബംഗാള്‍: തൗസീഫ് ഹുസൈന്‍, മുഹമ്മദ് അലി ബാബു. ഉത്തരാഖണ്ഡ്: റഹ്മത്തുള്ള ശരീഫ്, അബ്ദുല്‍ അസീസ്. മധ്യപ്രദേശ്: സയ്യിദ് അഫ്ഹാന്‍, സയ്യിദ് സിദ്ധീഖ്.
സബ് കമ്മിറ്റികള്‍: റിലീഫ്: സി.കെ ശാക്കിര്‍ (കണ്‍വീനര്‍), മുഹമ്മദ് സുബൈര്‍, ആഷിഖ് ചെലവൂര്‍. ലീഗല്‍: അഡ്വ. മര്‍സൂഖ് ബാഫഖി (കണ്‍വീനര്‍), അഡ്വ. സര്‍ഫറാസ് അഹമ്മദ്, അഡ്വ. എന്‍. എ കരീം. മീഡിയ ആന്റ് ഐ.ടി: ഇ. ഷമീര്‍ (കണ്‍വീനര്‍) മുദസിര്‍ അഹമ്മദ്, പി. ജി മുഹമ്മദ്. ബഹുജന്‍ കോര്‍ഡിനേഷന്‍: നിതിന്‍ കിഷോര്‍ (കണ്‍വീനര്‍) ജുനൈദ് ഷെയ്ഖ്, ശഹസാദ് അബ്ബാസ്.