തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയില്‍ ഇരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40)ആണ് മരിച്ചത്.
തിരുവനന്തപുരം തിരുവല്ലം പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീകളെശല്യം ചെയ്ത കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലോക്കപ്പ് മര്‍ദ്ദനം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.