ആഗ്ര: ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്്‌ലിം യുവാവിന്റെ കുടുംബ വീടുകള്‍ അക്രമാസക്തരായ ജനക്കൂട്ടം അഗ്നിക്കിരയാക്കി. തീവ്ര ഹിന്ദുത്വ സംഘടനയായ ധരം ജാഗരണ്‍ സമന്വയ് സംഘ് എന്ന സംഘടയില്‍ പെട്ടവരാണ് സാജിദ് എന്ന 22 കാരനായ യുവാവിന്റെ വീടും ബന്ധുവീടും തീവെച്ച് നശിപ്പിച്ചത്.
പ്രദേശത്തെ ഒരു യുവതിയെ സാജിദ് തട്ടിക്കൊണ്ടു പോയതാണെന്നും ഇയാളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ധരം ജാഗരണ്‍ സംഘ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്തെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
തിങ്കളാഴ്ച മുതലാണ് സാജിദുമായി പ്രണയത്തിലായിരുന്ന യുവതിയെ കാണാതായത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം യുവതിയെ കണ്ടെത്തിയെങ്കിലും സാജിദിനെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ആഗ്ര പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ സിങ് അറിയിച്ചു. താന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും സാജിദിനൊപ്പം സ്വമേധയാ പോയതാണെന്നും വ്യക്താക്കിക്കൊണ്ടുള്ള യുവതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.