X

കാസര്‍കോട് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് ബോവിക്കാനത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മുതലപ്പാറ ജവരിക്കുള്ളത്തെ മണി (43) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മക്കളും ഭാര്യമാതാവും നോക്കിനില്‍ക്കെ മണി ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അതിന് ശേഷം വീട്ടില്‍ നിന്ന്് ഇറങ്ങി പോയ ഇദ്ദേഹത്തെ സമീപത്തെ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk11: