X

ഭാര്യ സ്ത്രീയല്ല, വിവാഹമോചനം തേടി യുവാവ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഭാര്യ പെണ്ണല്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്് ഭര്‍ത്താവ് സുപ്രീംകോടതിയില്‍. ഗ്വാളിയാര്‍ സ്വദേശിയായ യുവാവാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഭാര്യ സ്ത്രീയല്ലെന്നും താന്‍ വഞ്ചിക്കപ്പെട്ടതിനാല്‍ വിവാഹമോചനം വേണമെന്നുമാണ് ആവശ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ച കോടതി നാല് ആഴ്ചകള്‍ക്കകം മറുപടി നല്‍കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം സുന്ദ്രേഷ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. വിഷയം ആദ്യം പരിഗണിക്കാന്‍ കോടതി വിമുഖത കാണിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടതോടെയാണ് നിലപാട് മാറ്റുകയായിരുന്നു. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2016ലാണ് ഇരുവരും വിവാഹിതരായതെന്നും ആര്‍ത്തവമുണ്ടെന്ന് കാണിച്ച് വിവാഹത്തിന് ശേഷം കുറച്ച് നാള്‍ മാറി നിന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ആറ് ദിവസത്തിന് ശേഷം മടങ്ങിയെത്തി. ശേഷം ഇരുവരും അടുത്തിടപഴകിയതോടെയാണ് സാധാരണ രീതിയിലുള്ള യോനി തന്റെ ഭാര്യക്കില്ലെന്നും കുട്ടികളുടേത് പോലെ ചെറിയ ലിംഗം അവള്‍ക്കുണ്ടെന്ന് കണ്ടെത്തിയെന്നും യുവാവ് പറയുന്നു.
പിന്നീട് വൈദ്യ പരിശോധനയില്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചതായും എന്നാല്‍, ഗര്‍ഭധാരണത്തിനുള്ള സാധ്യത അസാധ്യമാണെന്ന് ഡോക്ടര്‍ അറിയിച്ചതായും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും ഭാര്യാപിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവാവ് പറയുന്നു.

Test User: