കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനായി ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താഴത്തങ്ങാടി അറുപറയിലെ അല്‍ അമീന് എന്ന ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ അജിയാണ് മരിച്ചത്. 34 വയസായിരുന്നു. കളിയിക്കാവിള സ്വദേശിയായിരുന്നു അജി.
അഗ്നിരക്ഷാ സേനയുടെ സ്കൂബാ ഡൈവിങ് സംഘം എത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി