കുതിരപ്പുറത്ത് നിന്ന് വീണ് യുവാവ് മരിച്ചു

കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശനിയാഴ്ചയാണ് 2വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തത്തമംഗലത്തെ അങ്ങാടിവേല. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ട മത്സരം നടത്തുന്നത് പതിവാണ്. കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിന് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അബ്ദുള്ള വീണ് പരിക്കേറ്റത്.

ഇന്നലെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം. പതിവായി കുതിരയോട്ട മത്സരത്തിനായി തമിഴ്‌നാട്ടില്‍ നിന്നാണ് കുതിരകളെ കൊണ്ടുവരാറ്. ഇണക്കം കുറവുള്ള കുതിരയായിരുന്നത് കൊണ്ടാകാം അബ്ദുള്ള വീണത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

webdesk13:
whatsapp
line