നാടന്‍ തോക്കില്‍ നിന്ന് നെഞ്ചിലേക്ക് സ്വയം വെടിയുതിര്‍ത്ത് യുവാവ് ജീവനൊടുക്കി. ദേവര്‍ഷോല ചെറുമുള്ളി ഗ്രാമത്തിലെ വേലായുധന് ചെട്ടിയുടെ മകന് കണ്ണദാസന് (45) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സുഹൃത്തിന് ഫോണ്‍ വിളിച്ച് താന്‍ ജീവന് എടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞതിനുശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അയല്‍വാസികള്‍ ഓടി കൂടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.