കോട്ടയത്ത് യുവാവിനേയും യുവതിയേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍.കോട്ടയം ചെമ്പ് കൊച്ചങ്ങാടിയിലാണ് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചെമ്പ് സ്വദേശികളായ അമര്‍ ജിത്ത് കൃഷ്ണപ്രിയ എന്നിവരാണ് മരിച്ചത്.
ഇരുവരെയും കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കാടു പിടിച്ച സ്ഥലത്ത് ഇരുവരും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇതിനു എതിരായാതാവാം ആത്മഹത്യയിലേക്ക് എത്തിയത് എന്നാണ് പ്രഥാമിക വിലയിരുത്തല്‍.