ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.
എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.