‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ‘എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നുംബെഞ്ച് പറഞ്ഞു. അതേസമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. അല്ലാബാഡിയയ്ക്കെതിരെ കൂടുതല്‍ പോലീസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്നും പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസം, മഹാരാഷ്ട്ര പൊലീസാണ് രതാരത്തിനെതിരെ കേസെടുത്തത്.
പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു രണ്‍വീറിന്റെ ചോദ്യം. മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.