മലപ്പുറം: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടീ ഗാല ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ടീ ഗാല ആപ്ലിക്കേഷന്റെ ലോഞ്ചിങ് നിർവ്വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ഭാരവാഹികളായ സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, അബ്ദുറഹ്മാൻ രണ്ടത്താണി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എൻ.എ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.
ഫണ്ട് ശേഖരണ ക്യാമ്പയിന് തുടക്കം കുറിച്ച് പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും സംഭാവന ചടങ്ങിൽ കൈമാറി. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു സ്വാഗതം പറഞ്ഞു. അഡ്വ. കെ.പി മറിയുമ്മ, ഷാഹിന നിയാസി, പി. സഫിയ, സബീന മറ്റപ്പള്ളി, സാജിത നൗഷാദ്, സറീന ഹസീബ്, ഷംല ഷൗക്കത്ത്, സാജിത ടീച്ചർ, മീരാ റാണി, ഷീന നാസർ, സക്കീന പുൽപ്പാടൻ, റംല വാക്ക്യത്ത്, കെ.പി ഹാജറുമ്മ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
ടീ ഗാല വിജയിപ്പിക്കുക: സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടീ ഗാല ഫണ്ട് സമാഹരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഇന്നലെ മലപ്പുറത്ത് ടീ ഗാല ആപ്പ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. മുസ്‌ലിംലീഗും പോഷക ഘടകങ്ങളും നടത്തിയ ഫണ്ട് സമാഹരണ പരിപാടികളെല്ലാം പ്രവർത്തകരും പൊതുസമൂഹവും ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനും അതുവഴി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ സഹായിക്കാനും ഇത്തരം ക്യാമ്പയിനുകൾ അനിവാര്യമാണ്. രാജ്യം സുപ്രധാനമായ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന സാഹചര്യത്തിൽ മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെയും മതേതര മുന്നണിയുടെയും പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും ഗൃഹസമ്പർക്ക പരിപാടികൾ സജീവമാക്കാനും ഇത്തരം ക്യാമ്പയിനുകൾ ഉപകരിക്കും. വനിതകൾക്കിടയിൽ രാഷ്ട്രീയാവബോധം വളർത്തുന്നതിനും ശാക്തീകരണത്തിനും വനിതാ ലീഗിന് കരുത്തേകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.- തങ്ങൾ പറഞ്ഞു. മുസ്‌ലിംലീഗിന്റെ എല്ലാ ഘടകങ്ങളും പോഷക സംഘടനകളും വനിതാ ലീഗിന്റെ ഫണ്ട് സമാഹരണ ക്യാമ്പയിനുമായി സജീവമായി സഹകരിക്കണമെന്നും സാദിഖലി തങ്ങൾ അഭ്യർത്ഥിച്ചു.