ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

എറണാകുളം കാലടിയില്‍ ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ നില ഗുരുതരം. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നീതുവാണ് സുഹൃത്തിന്റെ വീട്ടിലെത്തി ആത്മഹത്യാശ്രമം നടത്തിയത്. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

 

 

webdesk17:
whatsapp
line