കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയ യുവതി പോളിംഗ് ബൂത്തില്‍ പ്രസവിച്ചു. ബല്ലാരിയിലെ കുര്ളഗിന്ദി ഗ്രാമത്തിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ 23 കാരയാണ് പ്രസവിച്ചത്. വനിതാ ജീവനക്കാരും വോട്ടര്‍മാരും ചേര്‍ന്ന് യുവതിക്ക് ആവശ്യമായ സഹായം ചെയ്ത് നല്കി.