X

നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാറിടിച്ച് യുവതി മരിച്ചു

പത്തനംതിട്ട: ഏനാത്ത് പുതുശേരി ഭാഗം ജങ്ഷനില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരണപ്പെട്ടു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കാറിടിച്ചത്. അപകടത്തില്‍ കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലയാണ് മരിച്ചത്. 35 വയസായിരുന്നു. 3 മണിയോടെയായിരുന്നു സംഭവം നടന്നത്. രാജേഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇവര്‍ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Test User: