തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി. രോഗി മരിച്ച വിവരം അറിയിച്ച ഉടനെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു.
ഇന്നലെയാണ് ന്യൂറോ ഐസിയുവില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചത്. ഐസിയുവില്‍ നിന്ന് പുറത്തുവന്ന ഡോക്ടര്‍ മരണ വിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചു. പ്രകോപിതനായ ഭര്‍ത്താവ് ഡോക്ടറെ ചവിട്ടിയായിരുന്നു. ആശുപത്രിയിലുള്ള ജീവനക്കാര്‍ ചേര്‍ന്നാണ് ഡോക്ടറെ രക്ഷിച്ചത്.
പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ആക്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.