പാലക്കാട് മണ്ണാര്‍ക്കാട് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
ഫെബ്രുവരി അവസാന ആഴ്ചയായിരുന്നു യുവതിക്ക് പ്രസവത്തിന് തീയതി കൊടുത്തിരുന്നത്. എന്നാല്‍ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടയാണ് സംഭവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.