X

തിരുവനന്തപുരത്ത് പ്രതിയുടെ കൈയില്‍ വിലങ്ങിട്ട് വരാന്‍ നിര്‍ദേശിച്ച് വനിതാ ഡോകടര്‍

വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടാറാണ് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വനിത ഡോക്ടര്‍ പ്രതികരിച്ചിട്ടില്ല.

കൈ വിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയതെന്ന് ജനറല്‍ ആശുപത്രി ജീവനക്കാര്‍ അനൗദ്യോഗികമായി പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഡോക്ടര്‍മാരുടെ വാട്‌സ് ഗ്രൂപ്പുകളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉണ്ടായി.

webdesk13: