X

യുവതിയും 5 വയസുകാരി മകളും കഴുത്തറുത്ത നിലയിൽ

ബീഹാറിലെ ബക്സർ ജില്ലയിൽ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനിതാ ദേവി (29), മകൾ സോണി കുമാരി എന്നിവരാണ് മരിച്ചത്. ബല്ലാപൂർ ഗ്രാമത്തിലെ വസതിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ബക്സർ പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ.

സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആൺമക്കളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സംഭവം സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തു, കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.

webdesk13: