ദ വയര്‍ ഡിജിറ്റല്‍ പബ്ലിക്കേഷന് നേരെ പോലീസ് നടത്തുന്ന പരിശോധനയും ദ്രോഹനടപടികളും തങ്ങളുടെ ദുഷ് ചെയ്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വായ് മൂടികെട്ടാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്ന്
മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
കഴിഞ്ഞ ഏതാനും വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന മാധ്യമ വേട്ട ജനാധിപത്യ സംവിധാനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണ്. നിരവധി സ്വാതന്ത്ര മാധ്യമങ്ങള്‍ ഇതിനു വിധേയരായിട്ടുണ്ട്. ഒട്ടനവധി മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ജയിലിലാണ്.ദ വയര്‍ ഏക്കാലത്തും ധീരമായ നിലപാടെടുത്തിട്ടുള്ള ഒരു ഡിജിറ്റല്‍ മാധ്യമമാണ്. ഗവണ്മെന്റിന്റെ തെറ്റായ ഇത്തരം നീക്കങ്ങള്‍ അടുത്ത പാര്‍ലിമെന്റ് സെഷന്‍ സമയത്ത് ഉന്നയിക്കും. സമാന ചിന്താഗതിക്കാരായ മറ്റുള്ളവരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയറി’ന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടന്നത്.ബി.ജെ.പി. വക്താവ് അമിത് മാളവ്യയുടെ പരാതിക്ക് പിന്നാലെയാണ് രണ്ട് എഡിറ്റര്‍മാരുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ബി.ജെ.പി. വക്താവ് അമിത് മാളവ്യ ദി വയറിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ദി വയറിന്റെ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ. വേണു എന്നിവരുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഉപകരണങ്ങള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരേയും കസ്റ്റഡിയില്‍ എടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.