മാളയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

മാള അഷ്ടമിച്ചിറയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. അഷ്ടമിച്ചിറ സ്വദേശി വി വി ശ്രീഷ്മ മോള്‍ (39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ജനുവരി 29 രാത്രിയിലാണ് ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഭര്‍ത്താവായ വാസന്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈ കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റ ശ്രീഷ്മ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വാസന്‍ ശ്രീഷ്മയെ വെട്ടിയ വിവരം കുട്ടികളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ശ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

webdesk17:
whatsapp
line