Categories: NewsWorld

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കുന്നുന്നതിനായി ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ‘ഹഹ…വൗ….’ എന്ന തലക്കെട്ടോടുകൂടി ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആളുകളെ കയ്യിലും കാലിലും വിലങ്ങും ചങ്ങലയും അണിയിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൌസ് പങ്കുവെച്ചത്. മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് നാടുകടത്തി. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ അധികവും. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.

ഒരു ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങള്‍ സ്വീകരിക്കാത്തപക്ഷം ഇവരെ ഒരു താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം യുഎസ് സൈനിക വിമാനങ്ങള്‍ അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്നതിന് നല്‍കിയ അനുമതി ഇപ്പോള്‍ പുനപരിശോധിക്കില്ല.

 

 

webdesk17:
whatsapp
line