X

യുവാക്കളുടെ കൂട്ടായ്മയിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുത്തു

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി:മലപ്പുറം ജില്ലയിൽ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വാഴക്കാട്ടിരി കടുകൂർ പാടത്ത് യുവാക്കളുടെ കൂട്ടായ്മയിൽ ആരംഭിച്ച മാതൃകാ തണ്ണിമത്തൻ കൃഷി വിളവെടുത്തു.

പഞ്ചായത്തിൽ ആദ്യമായാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.

കടുകൂരിലെ സുഹൃത്തുക്കളായ പി.കെ.ഇർഷാദ്, ടി.സിദ്ദീഖ് പി.കെ.അബ്ദുൽ നാസർ എന്നിവർ ചേർന്നാണ് കടുകൂർ പാടത്ത് പരീക്ഷണാർത്ഥം തണ്ണിമത്തൻ കൃഷി ആരംഭിച്ചത്. ആധുനിക കൃഷിരീതികളും നൂതനമായ സാങ്കേതിക വിദ്യയും ശാസ്ത്രീയമായ ജലസേചന സംവിധാനങ്ങളും ഉപയോഗിച്ച് ആരംഭിച്ച കൃഷി വലിയ വിജയമായിരുന്നുവെന്നും
കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം, ഉയർന്ന ഉൽപ്പാദന ചിലവ് തുടങ്ങിയ കാരണങ്ങളാൽ പരമ്പരാഗത കർഷകർ പോലും കാർഷിക വൃത്തിയിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വളവും വെള്ളവും ലാഭിക്കാൻ കഴിയുന്ന പ്രിസിഷൻ ഫാമിംഗ്, മൈക്രോ ഇറിഗേഷൻ തുടങ്ങിയ ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തി
യുവാക്കളെയും മറ്റും കൂടുതൽ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും അതുവഴി സ്വയം തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് പകർന്നു നൽകുക എന്നാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഇവർ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.ഹുസൈൻ വിളവെടുപ്പ് ഉൽഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ, നാട്ടുകാർ തുടങ്ങിയ ഒട്ടേറെപ്പേർ വിളവെടുപ്പ് ഉൽസവത്തിൽ പങ്കെടുത്തു.

Test User: