ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍ ആണ്.
മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.
സമീപത്തെ മറ്റു ഡാമുകളിലെ സംഭരണ നില:
പീച്ചി
ഇപ്പോഴത്തെ നില 66.87 മീറ്റര്‍,
പരമാവധി ജലനിരപ്പ് 79.25 മീറ്റര്‍.
ചിമ്മിനി
ഇപ്പോഴത്തെ നില 51.26 മീറ്റര്‍
പരമാവധി ജലനിരപ്പ് 76.70 മീറ്റര്‍.
വാഴാനി
ഇപ്പോഴത്തെ നില 47.51 മീറ്റര്‍,
മലമ്പുഴ
ഇപ്പോഴത്തെ നില 103.75 മീറ്റര്‍,
പരമാവധി ജലനിരപ്പ് 115.06 മീറ്റര്‍.
ഷോളയാര്‍
ഇപ്പോഴത്തെ നില 2623.50 അടി.
പരമാവധി ജലനിരപ്പ് 2663 അടി.