കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു. ഡല്‍ഹി അടക്കം പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് ഇന്നും മുന്നറിയിപ്പുണ്ട്. യമുന കരകവിഞ്ഞു ഒഴുകുന്നതിനിടെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമാണ്.ഈ ആഴ്ച്ച ആദ്യം റെക്കോര്‍ഡ് ജലനിരപ്പായ 208.66 മീറ്ററായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ‘അപകട’ അടയാളമായ 205.33 മീറ്ററില്‍ കൂടുതലായതിനാല്‍ ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും.
രാവിലെ 7മണിക്കാണ് യമുനയിലെ ജലനിരപ്പ് 206.08 മീറ്റര്‍ രേഖപ്പെടുത്തിയത്. വരും മണിക്കൂറില്‍ ജലനിരപ്പ് ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഉത്തരാഖണഡ്, ഉത്തര്‍പ്രദേശ് ,ഹിമാചല്‍ സംസ്ഥാനങ്ങളിലും വരുന്ന 5 ദിവസം മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്.കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് ശനിയാഴ്ച മൂന്ന് മരണങ്ങള്‍ കൂടി തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ്വാരക സെക്ടര്‍ 23ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോള്‍ഫ് കോഴ്‌സിന്റെ വെള്ളക്കെട്ടിലാണ് മൂന്ന് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്.