തൃശൂരില്‍ ശസ്ത്രക്രിയയ്ക്കു രോഗിയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ ഡോക്ടറുടെ വീട്ടിലെ നോട്ട് കെട്ടുകള്‍ കണ്ട് ഞെട്ടി വിജിലന്‍സ് ഉദ്യോഗസ്ഥര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പ്രഫസര്‍ ഷെറി ഐസക്കാണ് കയ്യോടെ പിടിയിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും 15 ലക്ഷം രൂപയോളമാണ് വിജിലന്‍സ് കണ്ടെത്തിയത്. 200,500,2000 ന്റെ നോട്ടുകെട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് റെയ്ഡില്‍ ലഭിച്ചത്. രണ്ടായിരത്തിന്റെ 25 നോട്ടുകെട്ടുകള്‍ ഈ കൂട്ടത്തിലുണ്ട്. പിടിച്ചെടുത്ത പണമെല്ലാം കൈക്കൂലി വാങ്ങിയത് ആണെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.