ദോഹ: ഞായറാഴ്ച തുടക്കം കുറിക്കുന്ന ഫുട്ബാള്‍ ലോകകപ്പ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുക്കുമെന്ന് സൂചന. തിങ്കളാഴ്ച ഖത്തറിലെ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
മധ്യപൂര്‍വേഷ്യ ആദ്യമായി വേദിയാകുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വിവിധ രാഷ്ട്ര നേതാക്കളാണ് അതിഥികളായി എത്തുന്നത്. ഞായറാഴ്ച രാവിലെ ഉപരാഷ്ട്രപതി ദോഹയിലെത്തും. 22മത് ലോകകപ്പ് ആവേശത്തില്‍ പങ്കചേരാന്‍ കേരളത്തിലെ മന്ത്രിമാരും പുറപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗന്ധി ഉള്‍പ്പടെ വി.ഐ.പി കളും ഇപ്രാവശ്യത്തെ മാമാങ്കം കെങ്കേമമാക്കാന്‍ പുറപ്പെടും.