ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു

പീരുമേട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇടുക്കി പെരുവന്താനം കടുവാപ്പാറയിലാണ് അപകടം. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വാഹനം വളവില്‍ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്താണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം കുട്ടിക്കാനം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.

webdesk13:
whatsapp
line