പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍ പരീക്ഷ മാറ്റിവെക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 10 നാണ് പെരുന്നാളെന്നും 10,11 ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. നിലവില്‍ വിദ്യാര്‍ഥി സൗഹൃദമായാണ് പരീക്ഷ തീയതികള്‍ നിശ്ചയിച്ചതെന്നും കണ്‍ട്രോളര്‍ പറയുന്നത്.
അതേസമയം, പെരുന്നാള്‍ ദിനത്തില്‍ പരീക്ഷ നടത്തുന്നില്ലെന്ന കാലിക്കറ്റ് സര്‍വകലാശാല വാദം തെറ്റാണ്. ഏപ്രില്‍ 11ന് നടക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി വോക്ക് ലോജിസ്റ്റിക്‌സ് മാനേജ്മന്റ് പരീക്ഷ മാറ്റിയിട്ടില്ല. ഏപ്രില്‍ 10,11 ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചിട്ടില്ലെന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണം.
ഒന്നാം സെമസ്റ്റര്‍ ബി വോക്ക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാള്‍ദിനത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പെരുന്നാള്‍ദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ തന്നെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായി ടൈം ടേബിള്‍ തയ്യാറാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിമര്‍ശനം. പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.