Categories: indiaNews

വീണ്ടും അനധികൃത കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ച് തിരിച്ചയച്ച് അമേരിക്ക

അമേരിക്കയില്‍ നിന്നും രണ്ടാം ഘട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതും വിലങ്ങ് അണിയിച്ച്. പുരുഷന്മാരെയാണ് കൈവിലങ്ങ് അണിയിച്ച് തിരിച്ചയച്ചത്. അതേസമയം സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി 11.35നാണ് 116 പേരടങ്ങുന്ന രണ്ടാമത്തെ വിമാനം അമൃത്സറിലെത്തിയത്.
സി-17 വിമാനത്തിലായിരുന്നു അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത്. അതേസമയം ഇന്ന് 157 അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിലെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.എന്നാല്‍ വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ രംഗത്തത്തെി. പഞ്ചാബിനെയും പഞ്ചാബികളെയും അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചിനും 104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യഘട്ട യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലാണ് ഇറക്കിയിരുന്നത്. കയ്യിലും കാലിലും വിലങ്ങണിയിച്ച് തിരിച്ചയച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

webdesk17:
whatsapp
line