കോവിഡിെന്റ രണ്ടാം തരംഗത്തിന്റെ സമയത്ത് ഗംഗാനദിയില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രമന്ത്രി ബിശ്വേശ്വര്‍ ടുഡുവ രാജ്യസഭയെ അറിയിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ വിശദീകരണം. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ തള്ളിയത്തില്‍ സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ചു. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഓക്‌സിജന്‍ ക്ഷാമം കാരണം മരണപ്പെട്ടവരുടെ കണക്കുകള്‍ ചോദിച്ചപ്പോഴും ഇതേ മറുപടിയായിരുന്നെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റോയ്, ആര്‍.ജെ.ഡിയുടെ മനോജ് ഝാ എന്നിവരും പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡ് രണ്ടാം തരങ്കിത്തിന്റെ സമയത്താണ് ബിഹാറിലും ഉത്തര്‍പ്രദേശിലും മറ്റുമായി മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിവിട്ടിരുന്നത്.