ക്രൂഡോയില്‍ വില ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദിപ് സിംഗ്പുരി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിനെ 90 ഡോളറിലേക്ക് എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എണ്ണ വില വര്‍ധന മൂലം 100 ബില്യണ്‍ ജനങ്ങള്‍ കൊടിയ പട്ടിണിയിലേക്ക് വീണുവെന്ന് മന്ത്രി പറയുന്നു.
18 മാസം കൊണ്ടാണ് ഇത് സംഭവിച്ചതെന്നും എണ്ണ ഉല്‍പാദക രാജ്യങ്ങളുടെയും ഉപഭോക്താക്കളുടെയും നല്ലതിനായി ഇക്കാര്യത്തില്‍ ഗൗരവമുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില ഉയര്‍ന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.