X

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകും ഇതോടെ ഉത്തരാഖണ്ഡ്.

റിട്ട.സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് കരട് ബില്ല് തയ്യാറാക്കിയത്.

ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

ഡിസംബര്‍ 23നാണ് ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2022 മേയിലാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്.

രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ഉത്തരവാദികളായവര്‍ ഒരിക്കലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയോ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയോ മുത്തലാഖ് നിര്‍ത്തലാക്കുകയോ ചെയ്യില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതോടെ പൂര്‍ത്തീകരിക്കുമെന്നും ധാമി കൂട്ടിച്ചേര്‍ത്തു.

 

webdesk13: