അൽ ഐൻ : നാട്ടിലും മറുനാട്ടിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെയും,അശരണരുടെയും നിരാലംബരുടെയുമെല്ലാം അവസാനത്തെ അത്താണിയും ആശ്രയവുമാണ് മുസ്ലീം ലീഗും അതിന്റെ പ്രവാസ ലോകത്തെ പോശക സംഘടനയായ കെ.എം.സി.സി യും എന്ന്, ഇന്ന് എതിരാളികൾ പോലും ഒരു മടിയും കൂടാതെ തുറന്ന് സമ്മതിക്കും എന്നകാര്യത്തിൽ ആർക്കും തർക്കമില്ല.
കെ.എം.സി.സി യുടെ അത്തരം സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളുടെ റെക്കോർഡിലേക്ക് അതിന്റെ അൽ-ഐൻ ശാഖ ഇന്ന് ഒരു പുതിയ ഏടുകൂടി തുന്നി ചേർത്തിരിക്കുകയാണ്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന സാദാരണക്കാക്ക് വേണ്ടി അൽ-ഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒരുക്കിയ ഉംറ യാത്ര ഇന്ന് (20.12.2023 – ബുധൻ ) രാവിലെ സുബ്ഹി നിസ്കാരത്തിന് ശേഷം അൽ ഐനിൽ നിന്നും പുറപ്പെട്ടിരിക്കുകയാണ്.
അതിജീവനം തന്നെ അരിഷ്ടിച്ച് കഴിഞ്ഞു പോകുന്ന വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് നേരേയാണ് അൽ ഐൻ കെഎംസിസി ഈ സഹായ ഹസ്തം നീട്ടിയത്. തികച്ചും ഇലാഹിയായ നന്മ മാത്രം പ്രതീക്ഷിച്ച് വളരെ കുറഞ്ഞ സംഖ്യ മാത്രം ഉംറ യാത്രികരിൽ നിന്നും ഈടാക്കി നൂറോളം പേരേയാണ് ഇന്ന് പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കാൻ അൽ ഐൻ കെ.എം.സി.സി രണ്ട് ബസ്സുകളിലായി അൽ ഐൻ മഅതറള് ജാമിഅ ഹസ്സ മസ്ജിദ് പരിസരത്ത് വെച്ച് സുബ്ഹി നമസ്കാരാനത്തിന്ന് ശേഷം യാത്രയാക്കിയത്.
ഈ പുണ്യ കർമ്മത്തിന് നേതൃത്വം നൽകിയതിലൂടെ അൽ ഐൻ കെഎംസിസി അതിന്റെ നന്മയാർന്ന പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ മറ്റൊരധ്യായം കൂടി എഴുതി ചേർത്തിരിക്കുകയാണ്.
അൽ ഐൻ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി , ജനറൽ സെക്രട്ടറി സയ്യിദ് ഹാശിം കോയ തങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന യാത്രാ സംഘത്തിൽ കെ.എം.സി.സി നേതാക്കളായ ഖാലിദ് ബിലാൽ പാഷ (ISC അസിസ്റ്റന്റ് ജനറൽ സെക്രട്ടറി) , സലീം മണ്ടായപ്പുറം ( കെ എം സി സി ജനറൽ സെക്രട്ടറി മലപ്പുറം ജില്ല ) , മുത്തലിബ് ( കെ എം സി സി ജനറൽ സെക്രട്ടറി തൃശൂർ ജില്ല ) , സലാം യു.സി ( കെ എം സി സി സെക്രട്ടറി കോഴിക്കോട് ജില്ല ) , സഫീർ ( കെ എം സി സി സെക്രട്ടറി കോഴിക്കോട് ജില്ല ) , സയ്യിദ് അഹമ്മദ് ( കെ എം സി സി സെക്രട്ടറി കോഴിക്കോട് ജില്ല) മഹ് മൂദ് വാഫി ഗ്രേസ് വാലി തുടങ്ങിയവരും സഹായത്തിനായി കൂടെയുണ്ട്.
ഉംറ തീർത്ഥാടകരെ യാത്രയാക്കാൻ അൽ ഐൻ കെ എം സി സി സംസ്ഥാന ഭാരവാഹികളും ,വിവിധ ജില്ലാ , മണ്ഡലം നേതാക്കളും , പ്രവർത്തകരും എത്തിയിരുന്നു. ഈ പുണ്യ യാത്രാ സംഘത്തിന്ന് മഖ്ബൂലായ ഉംറയും , സിയാറത്തും നിർവഹിച്ച് പൂർണ്ണ സന്തോഷത്തോടെ തിരിച്ചുവരാൻ ജഗന്നിയന്താവായ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ