X
    Categories: Newsworld

ചാള്‍സ് രാജാവിന്റെ ഫോട്ടോ സഹിതമുള്ള പുതിയ കറന്‍സി നോട്ടുകള്‍ യുകെ പുറത്തിറക്കി

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന ആദ്യ നോട്ടുകള്‍ 2024 പകുതിയോടെ പ്രചാരത്തില്‍ എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. ‘നിലവിലുള്ള ഡിസൈനുകളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെ, നാല് പോളിമര്‍ ബാങ്ക് നോട്ടുകളുടെയും (5, 10, 20, 50 പൗണ്ട്) നിലവിലുള്ള ഡിസൈനുകളില്‍ ദി കിംഗിന്റെ ഛായാചിത്രം ദൃശ്യമാകും,’ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

രാജാവിന്റെ ചിത്രം ബാങ്ക് നോട്ടുകളുടെ മുന്‍വശത്തും അതോടൊപ്പം സെക്യൂരിറ്റി വിന്‍ഡോയില്‍ അതിഥി വേഷത്തിലും ദൃശ്യമാകും. അമ്മ എലിസബത്ത് രാജ്ഞിയുടെ സെപ്തംബറില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് 74 കാരനായ ചാള്‍സ് രാജാവായത്. അദ്ദേഹത്തിന്റെ സാദൃശ്യമുള്ള ആദ്യ നാണയങ്ങള്‍ ഈ മാസം ആദ്യം പ്രചാരത്തില്‍ എത്തിയതായി റോയല്‍ മിന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിലവിലെ പോളിമര്‍ ബാങ്ക് നോട്ടുകള്‍ രാജ്ഞിയുടെ ഛായാചിത്രം വഹിക്കുന്നത് നിയമപരമായ ടെന്‍ഡറായി തുടരും.അത് തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയും.

 

Test User: