X

സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി യുഡിഎഫ്; മണ്ഡലങ്ങളില്‍ ജനകീയ സദസും സംഘടിപ്പിക്കും

സംസ്ഥാന സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18ന് സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ യുഡിഎഫ് തീരുമാനം. സര്‍ക്കാരിന്റെ മണ്ഡലം സദസ്സിനു ബദലായി ജനകീയ സദസ്സ് നടത്താനും സഹകരണ മേഖലയിലെ പ്രതിസന്ധി ഉയര്‍ത്തി സഹകാരി സംഗമം നടത്താനും യുഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ഇന്ന് നടന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.

സഹകരണ മേഖലയിലേക്ക് ഇഡിയെ ക്ഷണിച്ചു വരുത്തിയത് സര്‍ക്കാറിന്റെ സമീപനമാണെന്നും കേന്ദ്രത്തിനെതിരെ പോരാടുന്നതില്‍ സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം ഇല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു.

ഒക്ടോബര്‍ 18ന് രാവിലെ ആറുമണിക്കാണ് സെക്രട്ടറിയേറ്റ് ഉപരോധം. അരലക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡലം സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയായി 140 മണ്ഡലങ്ങളിലും കുറ്റവിചാരണക്കുള്ള ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്നും യുഡിഎഫ് യോഗം പറഞ്ഞു.

webdesk11: