2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥത്തിനുവേണ്ടിയുള്ള മത്സരത്തില്‍ മലയാളി ഇറങ്ങുമോ എന്ന ചോദ്യമാണ് ട്വിറ്ററില്‍ സജീവമായിരിക്കുന്നത്. യുഎസ് നിക്ഷേപകനായ ബില്‍ അക്മാന്റെ ട്വീറ്റാണ് ഈ ചര്‍ച്ചയ്ക്ക് കാരണം.
പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമി മത്സരത്തില്‍ ഉണ്ടാകുമെന്നാണ് ട്വിറ്ററില്‍ ഉള്ളത്. ഇദ്ദേഹം യുഎസില്‍ ആണ് ജനിച്ചു വളര്‍ന്നത്. ഏഴുവര്‍ഷം മുമ്പ് കേരളത്തില്‍ എത്തിയിരുന്നു.
പാലക്കാട് വടക്കാഞ്ചേരി ബാലവിഹാറില്‍ സി ആര്‍ ഗണപതി അയ്യരുടെ മകന്‍ വി.ജി രാമസ്വാമിയാണ് വിവേകിന്റെ അച്ഛന്‍. തൃപ്പൂണിത്തറ സ്വദേശിയാണ് അമ്മ ഗീതാ രാമസ്വാമി. ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ അപൂര്‍വ്വ തിവാരിയാണ് വിവേകിന്റെ ഭാര്യ.
അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാന്‍ ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ വംശജനായ നിക്കി ഹെലി രംഗത്തെത്തിയിരുന്നു.