ഹിജാബ് നിരോധനത്തിന്‍മേലുള്ള കര്‍ണാടക ഹൈക്കോടതിയിലെ വാദം കേള്‍ക്കല്‍ നാലാം ദിവസവും തുടര്‍ന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ കുമാര്‍ വിശാല ബെഞ്ചിനു മുമ്പാകെ കനത്ത ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഹിജാബ് ധരിക്കല്‍ ഭരണഘടനാ അവകാശമാണെന്ന് സമര്‍ത്ഥിച്ചു.
ഫെബ്രുവരി അഞ്ചിനു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹിജാബിനെ മാത്രം ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. മറ്റു മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഉത്തരവിന്റെ പരിധിയില്‍ വരുന്നില്ല. ഇത് ആര്‍ട്ടിക്കിള്‍ 15നെ നിഷേധിച്ചുള്ള വ്യക്തമായ വിവേചനമാണ്. കര്‍ണാടക എജ്യുക്കേഷന്‍ ആക്ട് പ്രകാരം പ്രീ യൂണിവേഴ്സിറ്റി കോളജുകളില്‍ ഒരു തരത്തിലുള്ള യൂണിഫോമും നിര്‍ബന്ധമാക്കാന്‍ വകുപ്പില്ല.
അതേസമയം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ ‘ബഹുത്വവും ബഹുമുഖ സംസ്‌കാരങ്ങളും പ്രോത്സാഹിപ്പിക്കലാണ്. ഒരു സംസ്‌കാരത്തെ മാത്രം പ്രോത്സാഹിപ്പിക്കലല്ലെന്നും കുമാര്‍ വാദിച്ചു.
സമൂഹത്തിലെ വൈവിധ്യത്തെ തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനുമുള്ള ഇടമാകണം ക്ലാസ് മുറികളെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ യുസൂഫ് മച്ചാലയുടെ വാദങ്ങളും ചീഫ് ജസ്റ്റിസ് രിതു രാജ് അശ്വതി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് കേട്ടു. ഇന്നും വാദം കേള്‍ക്കല്‍ തുടരും.