കര്‍ണാടകയിലെ ഷിരൂരില്‍ രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. കരയില്‍ നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകള്‍ ഭാഗം 5 മീറ്റര്‍ താഴെയുമാണ് നിലവില്‍ സ്‌പോട്ട്. ട്രക്ക് ഏതാണ്ട് 10 മീറ്റര്‍ അടിയിലാണുള്ളത്. പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ ശക്തമായ അടിയൊഴിക്കും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നു. നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.
ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. അവസാനം നടത്തിയ ഡ്രോണ്‍ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാഹനം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ അതിനകത്തുണ്ടെന്നു പറയനാവില്ല. അര്‍ജുനൊപ്പം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി ചളി നീക്കി പരിശോധിക്കുന്നു. 24 മണിക്കൂറും ശ്രമം തുടരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. മേജര്‍ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സി?ഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്.
എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ് നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതല്‍ പേരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കുകയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.