കോഴിക്കോട്: നടന്ന് പോകുന്നതിനിടെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ച് മരണപ്പെട്ടു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് ആണ് മരിച്ചത്. 38 വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഫൈജാസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതനായ മൊയ്തീന്‍ കോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: റഫ്‌സീന. മക്കള്‍: ആയിഷ മെഹറിന്‍. സഹോദരങ്ങള്‍: നൗഷിദ, ഫൗസിയ, എന്‍.വി. അനീസ്.