കണ്ണൂര്‍: ആര്‍.എസ.്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണ 23ന് ആരംഭിക്കും. കൊച്ചി പ്രത്യേക സിബിഐ കോടതി രണ്ടിലാണ് വിചാരണ ആരംഭിക്കുക. ഇതിനിടെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി അടുത്ത ദിവസം വിധി പറയും.
മനോജ് വധക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കേരളത്തിനു പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ആവശ്യം തള്ളിയാണ് സുപ്രിം കോടതി വിചാരണ വേഗത്തിലാക്കാന്‍ ഉത്തരവിട്ടത്.
2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയാണ് കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ മനോജിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. സുഹൃത്തിനോടൊപ്പം ഓമനി വാനില്‍ തലശ്ശേരിയിലേക്ക് പോകുമ്പോഴാണ് കൊലപാതകം നടന്നത്. 1999 ഓഗസ്റ്റ് 25ന് തിരുവോണ നാളില്‍ പി.ജയരാജനെ വീട്ടില്‍ കയറിവെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മനോജ്. ഇതിനുള്ള പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കുറ്റപത്രം.പി.ജയരാജന്‍ ഉള്‍പ്പെടെ 23പ്രതികളാണുള്ളത്.