വികസിത രാജ്യങ്ങള്‍ക്ക് കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഉണ്ടാക്കുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട്. ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ഐ.എം.എഫ് പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനം രൂക്ഷമായത് മുതല്‍ റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ രാജ്യങ്ങളെല്ലാം പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ ഫണ്ടുകളിന്മേലുള്ള ആശങ്കയും വില ഉയരുന്നതുമായിരുന്നു ഇതിന് പിന്നിലുള്ള കാരണം. ഐ.എം.എഫ് പുതുക്കിയ ഇക്കണോമിക് ഫോര്‍കാസ്റ്റ് ഡാറ്റ ജനുവരി 25നാണ് പുറത്തുവിടുക.
ഒമിക്രോണ്‍ വ്യാപനം വലിയ തോതില്‍ വ്യാപിക്കുന്നതിനാല്‍ ലോകത്തുള്ള രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായി. ഇതിന് പിന്നാലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ ആസൂത്രണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്.