തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും. മൃതദേഹം പുറത്തെടുക്കാനാണ് നീക്കം. ബാരിക്കേഡ് അടക്കം ഉയര്‍ത്തി പ്രദേശത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കും. കല്ലറയ്ക്ക് സമീപത്തുവെച്ച് തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനാണ് നിലവില്‍ തീരുമാനം. രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.
കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ആരാഞ്ഞു.